വ്യാജ ഒപ്പിട്ട് പത്രികാസമർപ്പണം നടത്തിയതായി പരാതി

ചിറ്റൂർ: വ്യാജ ഒപ്പിട്ട് പത്രികാസമർപ്പണം നടത്തിയതായി മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ നാമനിർദേശപത്രിക സമർപ്പിച്ചതിലാണ് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാജ ഒപ്പിട്ട് നൽകിയത്. വിദേശത്ത് താമസിക്കുന്നയാളുടെ ഉൾപ്പെടെ മൂന്നു വാർഡുകളിലാണ് വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചതെന്ന്​ പരാതിയിൽ പറയുന്നു. സ്ഥാനാർഥി

ത്വത്തെ ചൊല്ലി യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടക്കുന്ന തർക്കത്തിനിടെയാണ് പത്രികയിലെ കൃത്രിമം സംബന്ധിച്ച്​ ആരോപണമുയർന്നത്. സ്ഥാനാർഥിയെ പിന്താങ്ങുന്നതായി വാർഡിലെ ഒരു വോട്ടറുടെ ഒപ്പുവേണം. എന്നാൽ 21, 24 , 28 വാർഡുകളിലെ കോൺഗ്രസിനെതിരെ മത്സരരംഗത്ത് എത്തിയ യൂത്ത് കോൺഗ്രസ് വിമത സ്ഥാനാർഥികളാണ് വോട്ടർമാരുടെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചതെന്ന്​ മറുവിഭാഗം പരാതിയിൽ പറയുന്നു.

ഇതിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുടേതടക്കം വ്യാജ ഒപ്പിട്ടാണ് പത്രികകൾ സമർപ്പിച്ചത്. ഫെബ്രുവരി മുതൽ ദുബൈയിൽ താമസിക്കുന്ന തത്തമംഗലം സ്വദേശി ശ്രീറാമി​െൻറ ഒപ്പാണ് വ്യാജമായി ഇട്ടത്. ഇതുസംബന്ധിച്ച് എൻ.ആർ.ഐ സെൽ മുഖേന പൊലീസിൽ പരാതി നൽകിയതായി ശ്രീറാം അറിയിച്ചു. വ്യാജരേഖ ചമച്ചതിന് സ്ഥാനാർഥികൾക്കെതിരെ പൊലീസിലും പരാതി നൽകി. പത്രിക സ്വീകരിച്ചതിനുശേഷമുള്ള പരാതികളിൽ നടപടിയെടുക്കാൻ റിട്ടേണിങ്​ ഓഫിസർക്ക് അധികാരമില്ലെന്നും പരാതിക്കാർക്ക് തുടർനടപടിക്കായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും റിട്ടേണിങ്​ ഓഫിസർ പി. കൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Complaint of forged signature and submission of papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.