കൈ​ക്കൂ​ലി വാങ്ങിയ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ഓ​ടി​ച്ചി​ട്ട്​ പിടികൂടി

ചി​റ്റൂ​ർ: കൈ​​ക്കൂ​​ലി വാ​ങ്ങി​യ അ​​സി​​സ്​​റ്റ​ൻ​റ​്​ മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​റെ (​എ.​എം.​വി.​ഐ) വി​​ജി​​ല​​ൻ​​സ് ഉ​ദ്യോ​ഗ​സ്​​ഥ​ർ ഓ​​ടി​​ച്ചി​​ട്ട്​ പി​ടി​കൂ​ടി. വേ​​ല​​ന്താ​​വ​​ളം മോ​​ട്ടോ​​ർ വാ​​ഹ​​ന ചെ​ക്ക്​​പോ​സ്​​റ്റി​ൽ ന​​ട​​ന്ന റെ​​യ്ഡി​​നി​​ടെ​​യാ​​ണ് എ.​എം.​വി.​ഐ വി.​​കെ. ഷം​​സീ​​റി​​ൽ നി​​ന്ന്​ 51,150 രൂ​​പ പി​​ടി​​കൂ​​ടി​​യ​​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​​ജി​​ല​​ൻ​​സ് ഡി​​വൈ.​എ​​സ്.​പി എ​​സ്. ഷം​​സു​​ദ്ദീ​‍െൻറ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഉ​ദ്യോ​ഗ​സ്​​ഥ​രെ ക​​ണ്ട​​തോ​​ടെ ര​​ക്ഷ​​പ്പെ​ടാ​​ൻ ശ്ര​​മി​​ച്ച ഷം​​സീ​​റി​​നെ പി​​ടി​​കൂ​​ടി ന​ട​ത്തി​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ അ​​ടി​​വ​​സ്ത്ര​​ത്തി​​ൽ നി​​ന്നാ​ണ് പ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്.

അ​​ന്യ​​സം​​സ്ഥാ​​ന വാ​​ഹ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന്​ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ പ​​ണ​​മാ​​ണി​തെ​​ന്ന്​ വി​​ജി​​ല​​ൻ​​സ് അ​റി​യി​ച്ചു.

Tags:    
News Summary - bribe case; motor vehicle inspector caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.