Posted On
date_range Updated On
date_range ദേശീയ പാതയിൽ കവർച്ചക്ക് പദ്ധതിയിട്ട 13 അംഗ സംഘം റിമാൻഡിൽ
ചിറ്റൂർ: ചിറ്റൂരിൽ പിടിയിലായ ഹൈവേ കേന്ദ്രീകരിച്ച് പണമപഹരിക്കുന്ന 13 അംഗ സംഘത്തെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചിറ്റൂർ പന്നിപ്പെരുന്തലയിൽ നിന്നാണ് തൃശൂർ, എറണാകുളം സ്വദേശികളായ 13 പേർ ചിറ്റൂർ പൊലീസിന്‍റെ പിടിയിലായത്. ഇഞ്ചികൃഷി ചെയ്യാനെത്തിയ സംഘമെന്ന വ്യാജേനയാണ് ഇവർ പന്നിപ്പെരുന്തലയിൽ വാടക വീട് തരപ്പെടുത്തിയത്.
കവർച്ച പദ്ധതി ആസൂത്രണം ചെയ്ത ആളുടെ നിർദേശത്തിനായി ദിവസങ്ങളായി ഇവിടെ താമസിക്കുകയായിരുന്നു സംഘം. അസൂത്രണം ചെയ്ത ആളെക്കുറിച്ച് മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചാലെ സൂചനകൾ ലഭിക്കൂവെന്ന് പൊലീസ് പറയുന്നു.സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.