മാത്തൂർ പതിമൂന്ന് മൂച്ചി പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം
മാത്തൂർ: സ്ഥാപിച്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമില്ലാതെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം. കോട്ടായി-കുഴൽമന്ദം പ്രധാന പാതയിൽ മാത്തൂർ പഞ്ചായത്തിലെ പതിമൂന്ന് മൂച്ചി പ്രദേശത്തെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇരിക്കാൻ സൗകര്യമില്ലാതെ യാത്രക്കാരെ വലക്കുന്നത്.
ചുമരുകൾ തകർന്നും ചോർന്നൊലിച്ചും ഏതുസമയത്തും തകർച്ചാഭീഷണിയിലുമാണ് കേന്ദ്രം. ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് നിർമിച്ചതല്ലെന്നും സന്നദ്ധ സംഘടന നിർമിച്ചതാണെന്നും അതിനാൽ ഫണ്ട് ചെലവഴിച്ച് ഇരിപ്പിടം നിർമിക്കുന്നതിന് നിയമതടസ്സമുണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.