മു​ഖ​ത്ത്

ക​ടി​യേ​റ്റ ഷ​മേ​ജ് 

തെരുവുനായ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്

ആ​ന​ക്ക​ര: പ​ടി​ഞ്ഞാ​റ​ങ്ങാ​ടി താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റിവ് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ര്‍ വെ​ള്ളാ​ളൂ​ര്‍ മ​ഞ്ഞ​ക്കാ​ട്ട് ഷ​മേ​ജ് (45), മ​ക​ന്‍ അ​ഭി​ന​വ് (14) ഉ​ള്‍പ്പെ​ടെ അ​ഞ്ച് പേ​ര്‍ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​വ​ര്‍ ആ​ദ്യം ചാ​ലി​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ ആ​ക്രി ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍കാ​നാ​യി പോ​യ​താ​യി​രു​ന്നു ഷ​മേ​ജും മ​ക​നും. ക​ട​യു​ടെ സ​മീ​പ​ത്തേ​ക്ക് ഓ​ടി വ​ന്ന നാ​യ് ഷ​മേ​ജി​ന്റെ മു​ഖ​ത്തേ​ക്ക് ചാ​ടി ക​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്റെ തോ​ളി​നും ക​ടി​യേ​റ്റു.

Tags:    
News Summary - Five injured in stray dog ​​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.