മറ്റൊരു വിമാന യാത്രയുടെ അനുഭൂതിയില്‍ കപ്പൂർ പഞ്ചായത്തിലെ ഹരിത കർമസേന

ആനക്കര: രണ്ടാമത്തെ വിമാന യാത്രയുടെ ആവേശത്തിലായിരുന്നു കപ്പൂർ പഞ്ചായത്തിലെ ഹരിത കർമസേന. കഴിഞ്ഞ തവണ ബാംഗ്ലൂരിലേക്കായിരുന്നു കന്നിയാത്ര. ഇത്തവണ ഹൈദരാബാദിലേക്കായിരുന്നു അഞ്ച് ദിവസത്തെ യാത്ര.

രാമോജി ഫിലിം സിറ്റി, ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, ലുംബിനി പാർക്ക്, സലാർ ജങ് മ്യൂസിയം ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ട്രെയിനിൽ ഹൈദരാബാദിലേക്ക് പോയ ഇവർ തിരിച്ച് വിമാനത്തിൽ കൊച്ചിയിലെത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് ഷര്‍ഫുദ്ദീന്‍, സെക്രട്ടറി, ആർ.ടി. സി ഹരിത കർമ്മസേന കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 30 അംഗത്തിന്‍റെ വിനോദയാത്ര. പഞ്ചായത്തിൽ നല്ല നിലയിൽ മാലിന്യശേഖരണവും മറ്റും നടത്തുന്ന ഹരിത കർമ്മസേന അംഗങ്ങൾ അവരുടെ കൺസോർഷ്യം ഫണ്ട് ഉപയോഗിച്ചായിരുന്നു യാത്ര.

Tags:    
News Summary - Haritha Karma Sena members fly to hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT