ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ തിരക്ക് വ​ർ​ധി​ക്കു​ന്നു; ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ

മം​ഗ​ലം ഡാം: ​ലോ​ക്​​ഡൗ​ൺ ഇ​ള​വ് വ​ന്ന​തോ​ടെ ക​ട​പ്പാ​റ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ വ​രു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി പ​ര​ത്തു​ന്നു. ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്ത് നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി ഇ​വി​ടെ വ​ന്ന് പോ​കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ലി​ക്കേ​ണ്ട ഒ​രു​വി​ധ സു​ര​ക്ഷ​യും ഇ​വി​ടെ​യി​ല്ല. 

കൂ​ട്ടം കൂ​ടി​നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്ക​ലും ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ളും പ്ലാ​സ്​​റ്റി​ക് ബോ​ട്ട​ലു​ക​ളും മ​റ്റും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​ലും ഇ​വി​ടെ പ​തി​വാ​ണ്. ഇ​ത് മി​ക്ക​വാ​റും തോ​ട്ടി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്ന​തി​നി​ട​യാ​ക്കു​ന്നു. പ്ര​ദേ​ശ​ത്ത് വ്യാ​ജ​മ​ദ്യ​വും ക​ഞ്ചാ​വി​​െൻറ​യും വി​പ​ണ​നം ന​ട​ക്കു​ന്ന​താ​യും  പൊ​ലീ​സ് കാ​ര്യ​മാ​യി ഈ ​ഭാ​ഗ​ത്തേ​ക്ക് വ​രാ​ത്ത​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മാ​കു​ന്നു എ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 

വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മൊ​ക്കെ കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കും മ​റ്റ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കും പു​റ​ത്ത് നി​ന്നു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​നം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Alingal Waterfalls Visitors Increased -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.