ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാനും മരുന്ന് വാങ്ങാനും പുറത്ത് മുറ്റത്ത് വെയിലത്തും മഴയത്തും വരിനിൽക്കേണ്ട അവസ്ഥ. പുതിയ കെട്ടിട നിർമാണത്തിനും നിലവിലെ കെട്ടിടം നവീകരിക്കാനുമാണ് താൽക്കാലിക സംവിധാനം എന്ന നിലയിൽ ഈ രണ്ട് വിഭാഗവും മുൻവശത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്.
പുതിയ കെട്ടിട നിർമാണവും നിലവിലെ കെട്ടിടത്തിന്റെ നവീകരണവും പൂർത്തിയായി. പുതിയ കെട്ടിടം തുറന്നിട്ടില്ല. നവീകരിച്ച പഴയ കെട്ടിടം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സപ്റ്റംബറിൽ നിശ്ചയിച്ചതായിരുന്നു. പണി തീരാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ പ്രവൃത്തി പൂർത്തിയായി. പണി തീർന്ന കെട്ടിടം തുറക്കാൻ വൈകുന്നതിനാൽ ഓരോ പണികൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.
ഒ.പി വിഭാഗത്തിലെ മലിനജല പൈപ്പ് അടഞ്ഞ് വെള്ളം കെട്ടി നിൽക്കുന്നതിനാൽ പുതിയ കെട്ടിടത്തിന്റെ ഭാഗത്ത് ദുർഗന്ധവുമുണ്ട്. മൂക്ക് പൊത്തിയാണ് ആളുകൾ പോകുന്നത്. ഇതിനടുത്താണ് കാന്റീൻ പ്രവർത്തിക്കുന്നത്. ഒ.പി ടിക്കറ്റും ഫാർമസിയും മുൻവശത്തെ കെട്ടിടത്തിലെ രണ്ട് മുറികളിലാണ് താൽക്കാലികമായി സജ്ജീകരിച്ചിരിക്കുന്നത്. ഇത് രണ്ടിലും വരുന്നവർ വെയിലും മഴയും കൊണ്ടാണ് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.