ആലത്തൂർ: സർവിസ് സഹകരണ ബാങ്ക് നെല്ല് ശേഖരണം തുടങ്ങി. കാട്ടുശ്ശേരി പ്ലാക്കപ്പറമ്പിൽ രുഗ്മിണിയുടെ വീട്ടിൽ നിന്ന് നെല്ല് ശേഖരിച്ച് കെ.ഡി. പ്രസേനൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി. രാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ നിശ്ചയിച്ച 23.69 രൂപയുടെ കൂടെ 81 പൈസ കൂടി ചേർത്ത് 24.50 രൂപയ്ക്കാണ് ബാങ്ക് നെല്ല് ശേഖരിക്കുന്നത്. സർക്കാർ സപ്ലൈകോ വഴി 28. 20 നാണ് നെല്ല് ശേഖരിക്കുന്നത്. സപ്ലൈകോയുടെ മാനദണ്ഡം അനുസരിച്ചുള്ള നെല്ലാണ് ബാങ്ക് നിയോഗിച്ചവർ വീടുകളിലെത്തി ശേഖരിക്കുന്നത്. വാഹനങ്ങൾ പോകാൻ സൗകര്യം ഉള്ളിടത്ത് നിന്ന് മാത്രമാണ് ബാങ്ക് നിയോഗിച്ചവർ നെല്ലെടുക്കുക. ബാങ്ക് ശേഖരിച്ച നെല്ലിന്റെ അളവ് രേഖപ്പെടുത്തി ഉടൻ രശീതും നൽകും. രശീതുമായി ബാങ്കിലെത്തിയാൽ പണം ലഭിക്കും. സർക്കാർ സംഭരണം അനിശ്ചിതമായി നീണ്ടുപോകുന്നതും കാലാവസ്ഥ പ്രതികൂലമാകുന്നതും നെല്ല് സൂക്ഷിപ്പ് കർഷകർക്ക് ദുരിതമാകുകയാണ്. ഈ സാഹചര്യത്തിലാണ് കർഷകർ ഏത് വിലയ്ക്കും നെല്ല് കൊടുക്കാൻ തയാറാവുന്നത്.
ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ബ്ലിസൺ സി. ഡേവിസ്, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ സി.ജി. ഉണ്ണികൃഷ്ണൻ, ബാങ്ക് സെക്രട്ടറി പി. ശാമിനി, വൈസ് പ്രസിഡന്റ് ആർ. വിനോദ്, പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.