ചെത്തല്ലൂരിൽനിന്ന്​ പിടികൂടിയ 121 കിലോ ചന്ദനത്തടികളും പ്രതികളും

121 കിലോ ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍

അലനല്ലൂര്‍: വാഹനങ്ങളില്‍ കടത്തുകയായിരുന്ന 121 കിലോ ചന്ദനത്തടികളും വേരുകളുമായി മൂന്നുപേര്‍ വനംവകുപ്പ്​ പിടിയിൽ. ചെത്തല്ലൂര്‍ സ്വദേശികളായ ആനക്കുഴി വീട്ടില്‍ ശിവദാസന്‍ (45), ആനക്കുഴി വീട്ടില്‍ പ്രകാശന്‍ (37), ആനക്കുഴി വീട്ടില്‍ രവി (36) എന്നിവരാണ് പിടിയിലായത്.

പാലക്കാട് ​ൈഫ്ലയിങ്​ സ്‌ക്വാഡ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ ചെത്തല്ലൂര്‍ ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷയിലും മോട്ടോര്‍ സൈക്കിളിലുമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന ചന്ദനം പിടികൂടിയത്. വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു.

​ൈഫ്ലയിങ്​ സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ജി. അഭിലാഷ്, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ പി. ദിലീപ് കുമാര്‍, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍മാരായ എച്ച്. നൗഷാദ്, കെ. ഗിരീഷ്, ആര്‍. ബിനു, എം. അനീഷ്, ഡ്രൈവര്‍ കെ. മുരളീധരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തുടരന്വേഷണത്തിനായി കേസ് തിരുവിഴാംകുന്ന് ഫോറസ്​റ്റ്​ സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. ശശികുമാറിന് കൈമാറി.

Tags:    
News Summary - Three arrested with 121 kg sandalwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.