ഇരട്ടവാരി അംബേദ്കർ കോളനിയിൽ കണ്ട പുലി
Posted On
date_range Updated On
date_range ഇരട്ടവാരിയിൽ പുലി; ജനം ഭീതിയിൽ
അലനല്ലൂർ: തിരുവിഴാംകുന്ന് ഇരട്ടവാരി ജനവാസ കേന്ദ്രത്തിൽ പുലിയെ കണ്ടതോടെ ജനം ഭീതിയിൽ. ചൊവ്വാഴ്ച രാത്രി പേത്താടെ അംബേദ്കർ കോളനിക്ക് സമീപമാണ് പുലിയെ കണ്ടത്.
വളപ്പിൽ സിദ്ദീഖിെൻറ വീടിനു മുന്നിലെ മതിലിനോട് ചാരി കിടക്കുന്നതാണ് കണ്ടത്. ആളുകൾ ബഹളംവെച്ചതോടെ പുലി തൊട്ടടുത്ത തെങ്ങിൻവളപ്പിലേക്ക് ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവിഴാംകുന്ന് ഫാമിൽ പുലിയെ കണ്ടിരുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരു സുരക്ഷ നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.