Posted On
date_range Updated On
date_range വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു
അലനല്ലൂർ: മേയാന്‍ വിട്ട ആടിനെ വന്യജീവി കടിച്ച് കൊന്നതായി പരാതി. കോട്ടോപ്പാടം പുറ്റാനിക്കാട് പാതിരപറ്റ ജന്സിയയുടെ ആടാണ് ചത്തത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള ആലോചനയിലാണ് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് ഏറെക്കാലമായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.