വെ​ള്ളി​യാ​ർ പു​ഴ. ക​ണ്ണം​കു​ണ്ട് കോ​സ്​​വേ​ക്ക് സ​മീ​പ​മു​ള്ള കാ​ഴ്ച

വേനൽ കടുത്തു; വറ്റിവരണ്ട് വെള്ളിയാർ

അലനല്ലൂർ (പാലക്കാട്): വേനൽ കടുത്തതോടെ വെള്ളിയാർ പുഴ വറ്റിവരണ്ടു. നീരൊഴുക്ക് നിലച്ച പുഴയുടെ പല ഭാഗവും ഇപ്പോൾ മരുഭൂ സമാനമാണ്. വേനലിനെ അതിജീവിക്കാൻ പുഴക്ക് കുറുകെ നിർമിച്ച താത്കാലിക തടയണകളിലും വെള്ളം കുറവാണ്.

പുഴയിൽ മണലും കല്ലും മാത്രമാണിപ്പോൾ തെളിഞ്ഞു കാണുന്നത്. ഒന്നിലധികം തവണ വേനൽ മഴ ലഭിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസ്സായ പുഴയിൽ നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. മാത്രമല്ല, പുഴയെ ആശ്രയിച്ച് കഴിയുന്ന കർഷകരും പ്രതിസന്ധിയിലാണ്.

വീടുകളിലെ വെള്ളത്തിന്റെ തോതും കുറഞ്ഞതോടെ അലക്കാനും കുളിക്കാനുമായി ഒട്ടേറെ പേരാണ് പുഴയിൽ എത്താറുള്ളത്. പുഴയിൽ വൻതോതിൽ മണലും ചളിയും കെട്ടിക്കിടക്കുന്നതാണ് വെള്ളം ഇത്തരത്തിൽ വറ്റാൻ കാരണമാകുന്നതെന്ന് സമീപവാസികൾ പറയുന്നു.

Tags:    
News Summary - Summer is hard; no water in velliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.