തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ പാറ ഉരുണ്ടുനീങ്ങിയ പ്രദേശം

അമ്പലപ്പാറയിൽ പാറ ഉരുണ്ടിറങ്ങി

അലനല്ലൂർ: ശക്തമായ മഴയെ തുടർന്ന് തിരുവിഴാംകുന്ന് അമ്പലപ്പാറ ആദിവാസി കോളനിയുടെ സമീപം വനമേഖലയിൽ ഭീമൻ ശബ്​ദത്തോടെ പാറ ഉരുണ്ടിറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പ​േതാടെയാണ് ജനങ്ങൾ വൻ ശബ്​ദം കേട്ടത്. ഇത് പ്രദേശത്തെ ജനങ്ങളിൽ ഭീതി ഉണ്ടാക്കി.

ഏതാനും ദിവസങ്ങളായുള്ള ശക്തമായ മഴയിൽ അടർന്ന് നിന്നിരുന്ന പാറ ഉരുണ്ട് നീങ്ങിയതായാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ തഹസിൽദാറും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലം സന്ദർശിച്ചു. വനമേഖല ആയതിനാൽ ആളപായമോ നാശനഷ്​ടങ്ങളോ ഇല്ല.

പാറ കഷണങ്ങളായി ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ഇ​േത തുടർന്ന് സമീപത്തെ പത്തോളം ആദിവാസി കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദേശം നൽകി.

ഇവർ സമീപത്തെ മറ്റൊരു ആദിവാസി കോളനിയിലെ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച് മാറ്റിപാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.