ഗർഭിണിയായ കാട്ടാന െചരിഞ്ഞ സംഭവം: രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു കടിച്ച് ഗർഭിണിയായ കാട്ടാന െചരിഞ്ഞ കേസിലെ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി. സംഭവ ശേഷം ഒളിവിൽ പോയ റിയാസുദ്ദീൻ ശനിയാഴ്ച മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. പൊലീസ്, വനം വകുപ്പ് എന്നിവരുടെ കേസിൽ ഈ മാസം 30 വരെ കോടതി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് തെളിവെടുപ്പിനായി വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. വൈകീേട്ടാടെ കച്ചേരിപറമ്പിലുള്ള തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
അമ്പലപ്പാറയിലും കാപ്പുപറമ്പിലും വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പ് നടത്തുമെന്ന് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാർ അറിയിച്ചു. ഡി.എഫ്.ഒ എം.കെ. സുർജിത്, പാലക്കാട് ൈഫ്ലയിങ് സ്ക്വാഡ് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാമചന്ദ്രൻ മുട്ടിൽ, പാലക്കാട് ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. സുരേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ സി. സുമേഷ്, രാജേഷ് കുമാർ, യു. ജയകൃഷ്ണൻ, പി. ദിലീപ് കുമാർ എന്നിവരും സ്റ്റേഷനിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.