Posted On
date_range Updated On
date_range വെള്ളിയാറിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി
അലനല്ലൂർ: വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായാണ് നാട്ടുകാർ ജഡം കണ്ടത്.
തിങ്കളാഴ്ച രാവിലെയാണ് പുഴയിലെ മരക്കുറ്റിയിൽ ജഡം കുടുങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജഡം ജീർണിച്ച അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയാർ പുഴയിൽ അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാറിന്‍റെ നേതൃത്വത്തിൽ വനപാലകരും സൈലൻറ് വാലി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്താൽ ആനയുടെ ജഡം പുഴയിൽനിന്നും എടുക്കാനുള്ള ശ്രമം നടത്തി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.