അട്ടപ്പാടി ചിറ്റൂർ മിനർവയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാന
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ ഭീതിയേറ്റി ‘മാങ്ങാക്കൊമ്പൻ’
അഗളി: അട്ടപ്പാടി ചിറ്റൂർ മിനർവയിലെ ജനവാസകേന്ദത്തിൽ ഭീതിവിതച്ച് പകൽ കാട്ടാനയെത്തി. മാങ്ങ തേടി എത്തുന്ന ഒറ്റയാനെ പ്രദേശവാസികൾ മാങ്ങാക്കൊമ്പൻ എന്നാണ് വിളിക്കാറ്.
മിനർവയിൽ സുരേഷിന്റെ വീട്ടുമുറ്റത്തെത്തിയ ആന പിന്നീട് കൃഷിയിടത്തിൽ നിലയുറപ്പിച്ചു. പ്രദേശത്ത് മാമ്പഴക്കാലമായാൽ ആന സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ മാവിൻചോടുകൾ തേടിയെത്തി മാങ്ങ ഭക്ഷിച്ചശേഷം രാത്രി തന്നെ മടങ്ങാറാണ് പതിവ്. പകൽ ആന ജനവാസ മേഖലയിൽ നിലയുറപ്പിക്കുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.