വേലന്താവളം എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടിയ
മോട്ടോര്‍ പമ്പ് സെറ്റുകൾ
പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 229 മോട്ടോര്‍ പമ്പ് സെറ്റ് പിടികൂടിയ സംഭവത്തില്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് വകുപ്പ് നാലുലക്ഷം രൂപ പിഴയീടാക്കി. വെള്ളിയാഴ്ച രാത്രിയാണ് വേലന്താവളം എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധനക്കിടെ നികുതി വെട്ടിച്ച് കടത്തുകയായിരുന്ന മോട്ടോര്‍ പമ്പ് സെറ്റുകൾ എക്സൈസ് സംഘം പിടികൂടിയത്. കോയമ്പത്തൂരില്‍നിന്ന് കൊല്ലത്തേക്ക് ടയര്‍ കയറ്റി വന്ന ലോറിയുടെ ക്യാബിനകത്തെ രഹസ്യ അറകളിലും ക്യാബിന് മുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
തുടര്‍ന്ന് വാഹനം ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് വകുപ്പിന് കൈമാറുകയായിരുന്നു. എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ ജെ.ആര്. അജിത്ത്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ടി. ശ്രീധര്‍, എം. മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ വാഹനവും മോട്ടോര്‍ പമ്പുകളും വാളയാര്‍ സ്റ്റേറ്റ് ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ പി.എന്‍. സുമന്, അസി.എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ എം.ബി. രാജേഷ് കുമാര്‍, വി. ജയേന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറുകയായിരുന്നു. പിഴയടച്ചതിനെ തുടര്‍ന്ന് സാധനം വിട്ടുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.