അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് രജിസ്​റ്റർ ചെയ്യാൻ 100 രൂപ

ഗോവിന്ദാപുരം: അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് സർക്കാർ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാൻ സ്വകാര്യ സ്​ഥാപനങ്ങൾ ഈടാക്കുന്നത്​ നൂറുരൂപ. തമിഴ്നാട്ടിൽ നിന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ യാത്ര ചെയ്ത് ഗോവിന്ദാപുരം വഴി കേരളത്തിലെത്തുന്നവരിൽനിന്നാണ്​ പണം ഇൗടാക്കുന്നത്​.

പോർട്ടലിൽ രജിസ്​റ്റർ ചെയ്യാൻ 100 മുതൽ 150 രൂപ വരെ വാങ്ങുന്നതായാണ്​ പരാതി. സ്വകാര്യ സ്ഥാപനങ്ങളാണ് ഓൺലൈനായി രജിസ്​റ്റർ ചെയ്​ത്​ നൽകുന്നതിന്​ വൻ തുക ഈടാക്കുന്നത്​. അന്തർ സംസ്ഥാന ഗതാഗതം ലഘൂകരിച്ചതി​െൻറ ഭാഗമായി തമിഴ്നാട്ടിൽ അതിർത്തിയിലെ പരിശോധന ചെക്ക്പോസ്​റ്റുകൾ എടുത്ത് മാറ്റിയിരുന്നു.

ഇതി​െൻറ ഭാഗമായാണ് രജിസ്​റ്റർ ചെയ്യാത്ത യാത്രക്കാരെ സർക്കാറി​െൻറ വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്തെന്ന്​ ഉറപ്പാക്കി കടത്തിവിടുന്നത്. രജിസ്​റ്റർ ചെയ്യാൻ ചെക്ക് പോസ്​റ്റിൽ സർക്കാർ സംവിധാനം കണ്ടെത്താത്തതിനാൽ പരിസരങ്ങളിലെ ചില സ്വകാര്യ സ്ഥാപനങ്ങളാണ്​ ഇത്​ ചെയ്യുന്നത്​.

അമിത തുക ഈടാക്കുന്നതിനെതിരെ പരിസരത്തെ പൊലീസ് ചെക്ക് പോസ്​റ്റിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഉടുമലയിൽ നിന്നും മുതലമടയിലെത്തിയ യാത്രക്കാർ പറയുന്നു. സാമൂഹിക അകലം പാലിക്കാൻ പൊലീസി​െൻറ നിർദേശമില്ലാത്തതിനാൽ ഓൺലൈൻ രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ ഭീതിയിലാണെന്ന് പരിസരവാസികൾ പറയുന്നു.

നിരവധി യാത്രക്കാർ ഗോവിന്ദാപുരം വഴി കടക്കുന്നതിനാൽ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.