വിളവ് കുറഞ്ഞു, ആയിരത്തിലധികം മാവുകൾ മുറിക്കുന്നു super lead

കൊല്ലങ്കോട്: കൊല്ല​േങ്കാട്​ വിളവില്ലാത്ത മാവുകൾ വ്യാപകമായി മുറിച്ചുനീക്കി കർഷകർ. രണ്ട്​ ദിവസങ്ങളിലായി 1000 മാവുകളാണ്​ മുറിച്ചു മാറ്റിയത്​. പ്രദേശത്തെ കൃഷിയിടങ്ങളിലെ ആയിരത്തിലധികം മാവുകൾ മുറിച്ചുമാറ്റേണ്ടിവരു​മെന്ന്​ കർഷകർ പറയുന്നു. മുതലമടയിൽ ആദ്യഘട്ടത്തിൽ മാവ് കൃഷിയാരംഭിച്ച വെള്ളാരൻ കടവിലെ തോട്ടങ്ങളിലെ 40 വർഷം പഴക്കമുള്ള മരങ്ങളാണ്​​ മുറിച്ചുനീക്കുന്നത്​. ഇന്ത്യയിൽ ആദ്യമായി മാവ് പൂക്കുന്ന മുതലമടയിലെ പ്രധാന കേന്ദ്രമാണ് വെള്ളാരൻ കടവ്. 2016 മുതൽ ക്രമം തെറ്റിയ കാറ്റ്, മഞ്ഞ്, മഴ, ചൂട് എന്നിവ വിളവിനെ ബാധിച്ചതായും നിയന്ത്രിക്കാൻ അധികൃതർക്ക്​ സാധിക്കാത്തതുമാണ് മാവുകൾ വെട്ടിനശിപ്പിക്കാൻ കാരണമെന്ന്​ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ എം. താജുദീൻ പറഞ്ഞു. തുടർച്ചയായി അഞ്ച് വർഷത്തിലധികം വിളവില്ലാത്ത മേച്ചിറ പ്രദേശങ്ങളിലെ തോട്ടങ്ങളിലും മാവുകൾ മുറിക്കാനുള്ള തയാറെടുപ്പി ലാണ് കർഷകർ. പ്രതികരണങ്ങൾ: അഞ്ചുവർഷമായി കർഷകർക്കും പാട്ട കർഷകർക്കും ഭീമമായ നഷ്​ടമുണ്ട്​. ബാങ്ക് വായ്പയെടുത്ത് കൃഷി നടത്തിയവർക്ക് ജപ്തി ഭീഷണിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ രംഗത്തുവരണം. എം. താജുദീൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ. മുതലമടയിലെ മാവ് കർഷകർ നേരിടുന്ന പ്രതിസന്ധി വലുതാണ്. സർക്കാർ അടിയന്തരമായി ഇടപ്പെട്ട് കർഷകരെ രക്ഷിക്കണം. കാർഷിക സർവകലാശാല സംഘവും ശാസ്ത്രജ്ഞരുടെ സംഘവും മുതലമടയിലെത്തി കർഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണം. ജി. വിൻസൻെറ്​ മാവ് കർഷകൻ മേച്ചിറ, മുതലമട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.