തിരൂരങ്ങാടിയിൽ റോഡ് നവീകരണ പ്രവൃത്തികൾക്ക് 11 ലക്ഷം രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് 11 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പി.കെ. അബ്​ദുറബ്ബ് എം.എൽ.എ സർക്കാറിൽ സമർപ്പിച്ച പ്രൊപ്പോസലി​ൻെറ അടിസ്ഥാനത്തിലാണ് ഈ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ കൊടിമരം റോഡ് -4 ലക്ഷം, കളത്തിൽതൊടു റോഡ് -4 ലക്ഷം, തെന്നല പഞ്ചായത്തിലെ അറക്കൽ അപ്ലപാടം കറുത്താൽ റോഡ് -3 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ നടപടികൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പി.കെ. അബ്​ദുറബ്ബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.