പൊലീസ് ജീപ്പ് മറിഞ്ഞു; ഡി.വൈ.എസ്.പി.ക്ക് പരിക്ക്

പൊലീസ് ജീപ്പ് മറിഞ്ഞു; ഡിവൈ.എസ്.പിക്ക് പരിക്ക് കല്ലടിക്കോട്: ദേശീയപാതയിൽ പൊലീസ് ജീപ്പ് മറിഞ്ഞു. അഗളി ഡിവൈ.എസ്.പി മുരളിധരനെ പരിക്കുകളോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. കൂടെയുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കുസമീപം പനയമ്പാടം വളവിൽ വെള്ളിയാഴ്ച വൈകീട്ട് 4.22ഓടെയായിരുന്നു അപകടം. മഴയിൽ ജീപ്പിന്‍റെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പനയമ്പാടത്ത്​ ദേശീയപാതയിൽതന്നെ സ്വകാര്യ ബസും ലോറിയും കൂട്ടി ഉരസിയെങ്കിലും തലനാരിഴക്കാണ് ആളപായം ഒഴിവായത്. മഴ പെയ്താൽ സ്ഥിരം അപകടം മേഖലയാണ് ഈ പ്രദേശം. പടം) KLK D Panayampadam 1 ദേശീയപാത പനയമ്പാടത്ത് മറിഞ്ഞ പൊലീസ് ജീപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.