വിദ്യഭ്യാസ മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെ​ കടന്നുകയറ്റം ഗൗരവതരം - മന്ത്രി

വിദ്യാഭ്യാസ മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെ​ കടന്നുകയറ്റം ഗൗരവതരം -മന്ത്രി പത്തിരിപ്പാല: വിദ്യാഭ്യാസ മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെ കടന്നുകയറ്റം ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം മങ്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. ശാന്തകുമാരി എം.എൽ.എ മുഖ്യാഥിതിയായിരുന്നു. സംഘടന സെക്രട്ടറി കെ.പി. രാമകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം എന്നിവർ റിപ്പോർട്ടവതരിപ്പിച്ചു. ടി.ഒ. ഭാസ്കരൻ, തോമസ് കോശി, ഗുലാബ് ഖാൻ, എം.എം. തോമസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ജില്ല കൗൺസിൽ യോഗം രക്ഷാധികാരി കാടാമ്പുഴ മൂസ ഉദ്ഘാടനം ചെയ്തു. എം.എൻ. ബാലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ചിത്രം. PEW PTPL 2 പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല സമ്മേളനം മങ്കരയിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.