അവയവ കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സാബിത്ത് നാസറിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു. ഇരയായ ഷമീർ

വൃക്ക കച്ചവടം: ഇരയായ ഷമീറിനെ കുറിച്ച് ഒരുവർഷമായി വിവരമില്ലെന്ന് പിതാവ്

പാലക്കാട്: ഇറാനിൽ അവയവ കച്ചവട റാക്കറ്റിന്റെ ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശിയെ കുറിച്ച് ഒരുവർഷമായി വിവരമൊന്നുമില്ലെന്ന് വീട്ടുകാർ. ഷമീർ വീട് വിട്ട് ഒരു കൊല്ലം മുമ്പ് പോയതാണെന്ന് പിതാവ് ബഷീർ പറഞ്ഞു. മകന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അവയവദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയില്ല -ബഷീർ മീഡിയവണ്ണിനോട് പറഞ്ഞു.

അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഇരയായ ഷമീറിന്റെ വിവരം പോലീസ് പുറത്തുവിടുന്നത്. അതേസമയം ഷമീർ നേരത്തെയും അവയവദാനത്തിന് ശ്രമിച്ചിരുന്നുവെന്ന് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ‘അവയവദാന നിയമപ്രകാരം ഷമീർ ഇതിനായി രജിസ്റ്റർ ചെയ്യുകയും പൊലീസ് വെരിഫിക്കേഷന് എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഒരുവർഷമായി ഷമീറിനെ കുറിച്ച് ഒരു വിവരവുമില്ല’ -അദ്ദേഹം പറഞ്ഞു.

പ്രതി സാബിത് നാസർ പിടിയിലായതിന് പിന്നാലെ നെടുമ്പാശ്ശേരി പൊലീസ് ഷമീറിന്റെ നാട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷമീറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. അവയവ കച്ചവടത്തിനായി ഒരുമലയാളി അടക്കം 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. പാലക്കാട്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

പ്രതി സാബിത്ത് നാസറിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു​പി​ന്നി​ലെ റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​നി​ക​ളി​ൽ ചി​ല​ർ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് ഇയാൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ള്ള കേ​സാ​യ​തി​നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ക്ക​ണ​മോ അ​തോ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റ​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ണ്ട്. 

Tags:    
News Summary - organ trade: no information about the victim for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.