വനിതകൾക്ക്​ ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി

പാലക്കാട്: സ്ത്രീ ശാക്തീകരണ സന്ദേശവുമായി കെ.എസ്.ആർ.ടി.സി മാർച്ച് എട്ടുമുതൽ 13 വരെ വനിതകൾക്ക്​ മാത്രമായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കും. 'ഹൃദയപൂർവം സൃഷ്ടിക്ക്' പേരിൽ വനിതദിനമായ മാർച്ച് എട്ടിന് കൊച്ചി വണ്ടർലാ, മെട്രോ, ലുലുമാൾ എന്നിവിടങ്ങളിലേക്ക്​ യാത്രയൊരുക്കും. ബാക്കി ദിവസങ്ങളിൽ നെല്ലിയാമ്പതിയിലേക്ക്​ ഏകദിന ഉല്ലാസ യാത്രകളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9947086128, 8714062425 നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.