വി.പി. സുഹൈർ ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിൽ അലനല്ലൂർ: എടത്തനാട്ടുകരക്ക് അഭിമാനമായി വി.പി. സുഹൈർ ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിൽ ഇടം നേടി. സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്ന ക്യാമ്പിലേക്കാണ് താരത്തിന് വിളിവന്നത്. വെള്ളിയാഴ്ച തിരഞ്ഞെടുത്ത 36 അംഗ സ്ക്വാഡിലാണ് ഇടം പിടിച്ചത്. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ക്യാമ്പിലേക്കുള്ള വാതിൽ തുറന്നത്. നാലുഗോളുകൾ നേടിയ താരം രണ്ടുഗോളുകൾക്ക് വഴിയൊരുക്കി. സുഹൈറിന് ദേശീയ ക്യാമ്പിലേക്കുള്ള വിളിയെത്തിയതോടെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികളുടെ നാടായ എടത്തനാട്ടുകര. താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയത്. പ്രിയതാരത്തെ ദേശീയ ജഴ്സിയിൽ കാണാനാകട്ടെ എന്ന പ്രാർഥനയിലാണ് നാട്. അടുത്തദിവസംതന്നെ ക്യാമ്പിലേക്ക് തിരിക്കുമെന്നും മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സുഹൈർ പറഞ്ഞു. PEW ALN 1 VP Suhair: വി.പി. സുഹൈർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.