അലനല്ലൂരിൽ കടക്ക് തീപിടിച്ചു; വൻ നാശനഷ്ടം

അലനല്ലൂർ: ചന്തപ്പടിയിൽ കടക്ക്​ തീപിടിച്ച് വൻ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 9.15ഓടെയാണ് തീപിടിത്തമുണ്ടായത്. ആലായൻ കോംപ്ലക്സിലെ ആണിയംപറമ്പിൽ അബുവിന്‍റെ അൽഅമീൻ എന്ന ടെയ്​ലറിങ് മെഷീൻ സെയിൽസ് ആൻഡ്​​ സർവിസ് ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. കട പൂർണമായും കത്തിനശിച്ചു. സമീപത്തെ ഗ്ലോബൽ ഏജൻസീസിന്‍റെ ഗോഡൗണിലെ ഗ്ലാസുകൾ ചൂടേറ്റ് പൊട്ടി. വട്ടമ്പലത്തുനിന്ന്​ അഗ്നിരക്ഷ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാകാം അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. Alanallur fire അലനല്ലൂർ ചന്തപ്പടിയിലെ കടയിൽ തീപിടിത്തമുണ്ടായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.