പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ദേശീയ കർഷകസമാജം പ്രതിനിധികളെ ഒഴിവാക്കിയതിലും നെല്ലിൻെറ കയറ്റുകൂലി കർഷകൻെറ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്ന് പറഞ്ഞതിലും ദുരൂഹതയുണ്ടെന്നാരോപിച്ച് ദേശീയ കർഷക സമാജം ജില്ല കമ്മിറ്റി സപ്ലൈകോ ഓഫിസിന് മുമ്പിൽ ധർണ നടത്തി. പ്രസിഡൻറ് കെ.എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ഇ.എൽ. ഭഗവൽദാസ്, പി.ആർ. ഭാസ്കരദാസ്, സജീഷ് കുത്തനൂർ, കെ.എ. രാമകൃഷ്ണൻ, കെ. വേണു എന്നിവർ സംസാരിച്ചു. (പടം. P3 KARSHKASAMAJAM. ദേശീയ കർഷക സമാജം സപ്ലൈകോ ഓഫിസിന് മുമ്പിൽ നടത്തിയ ധർണ ജില്ല പ്രസിഡൻറ് കെ.എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.