റോഡ് നന്നാക്കി; കൊട്ടത്താമല നിവാസികൾക്ക് ദുരിതം ബാക്കി

തച്ചമ്പാറ: എടായ്ക്കൽ-കൂട്ടിലക്കടവ് റോഡ് പണി അവസാന ഘട്ടത്തിലെത്തി. എന്നാൽ, ഈ റോഡിൽ നിന്നും തിരിയുന്ന കല്ലൻചോല ട്രാൻസ്ഫോർമറിന് എതിരെയുള്ള റോഡിലൂടെ ഗതാഗതം ദുസ്സഹമായി. രണ്ടു റോഡും ബന്ധിപ്പിക്കുന്ന ഭാഗത്ത് ഒന്നും ചെയ്യാത്തതിനാൽ ഈ റോഡിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയുന്നില്ല. ടാറിങ് നടത്തിയതോടെ ഈറോഡ് കൂടുതൽ ഉയരത്തിലായി. ഉപ റോഡുകളിലേക്ക് സാധാരണഗതിയിൽ വാഹനങ്ങൾ ഇറങ്ങാൻ സൗകര്യം ചെയ്തു കൊടുക്കാറുണ്ട്. എന്നാലിവിടെ അത് ചെയ്തില്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കൊട്ടത്താമല ഭാഗത്തുള്ളവർക്ക് വാഹനങ്ങൾ കൊണ്ടുവരാൻ റോഡിൽ സൗകര്യമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പടം) KL KD Kottathamala കൊട്ടത്താമല ഭാഗത്ത് പാത ഉയർത്തി നിർമിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.