കൊപ്പത്ത് അഭിമാന പോരാട്ടം

പട്ടാമ്പി: കൊപ്പം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ അഭിമാനപ്രശ്നമാണ്. 13 വർഷത്തെ തുടർച്ചയായ യു.ഡി.എഫ് ഭരണ൦ അവസാനിപ്പിച്ചാണ് 2015ൽ എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. പതിനേഴിൽ പത്തു വാർഡുകൾ സ്വന്തമാക്കി ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. യു.ഡി.എഫിൽ ലീഗ് അഞ്ചു വാർഡും കോൺഗ്രസ് രണ്ടു വാർഡും നേടി. ഇത്തവണ പതിനേഴു വാർഡിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്​റ്റ്​ നേതാവുമൊക്കെയായിരുന്ന ഇ.പി. ഗോപാല​ൻെറ നാട്ടിൽ സി.പി.ഐ മത്സരരംഗത്തില്ല. ആറാം വാർഡ് മണ്ണേങ്ങോട് വനിത വാർഡായപ്പോൾ മുൻ ജില്ല കൗൺസിൽ അംഗവും ഇ.പി. കുടുംബാംഗവുമായ ഇന്ദിര ബാലകൃഷ്ണൻ മത്സരിക്കാൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ, മുന്നണി ധാരണ പ്രകാരം ​േബ്ലാക്ക്​ പഞ്ചായത്തിലേക്കാണ് സി.പി.ഐക്ക് സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധവുമായി ഇന്ദിര ബാലകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. എന്നാൽ, സി.പി.ഐ പാർട്ടി നിലപാട് ഉയർത്തിക്കാണിച്ച് ഇവരെ അച്ചടക്ക നടപടിയെടുത്ത് പുറത്താക്കി. ഇരുമുന്നണികളും വാശിയോടെ മത്സരിക്കുന്ന കൊപ്പം ബി.ജെ.പിക്ക്​ സ്വാധീനമുള്ള മേഖലയാണ്​. എസ്.ഡി.പി.ഐ പതിനഞ്ചാം വാർഡിൽ മത്സരിക്കുമ്പോൾ വെൽഫെയർ പാർട്ടി മത്സരിക്കാതെ 13, 15, 16, 17 വാർഡുകളിൽ യു.ഡി.എഫിനെ പിന്തുണക്കുന്നു. ഇരുഭാഗത്തുമായി അഞ്ച് പേർ അധ്യാപക സ്ഥാനാർഥികളാണ് എന്ന കൗതുകവും കൊപ്പത്തുണ്ട്. എൽ.ഡി.എഫ് മൂന്നു അധ്യാപകരെ ഇറക്കിയപ്പോൾ യു.ഡി.എഫിലെ രണ്ടു സ്ഥാനാർഥികളും അധ്യാപകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.