വാളയാർ: മാതാപിതാക്കളുടെ യാത്ര ഇന്ന്​ മന്ത്രിയുടെ വസതിയി​െലത്തും

പാലക്കാട്​: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ മന്ത്രി എ.കെ. ബാലനെ കാണാൻ നടത്തുന്ന യാത്രയുടെ രണ്ടാംദിവസം സമാപിച്ചു. പാലക്കാട് സ്​റ്റേഡിയം സ്​റ്റാൻഡിൽ നടന്ന സമാപന യോഗം സലീന പ്രാക്കാനം ഉദ്​ഘാടനം ചെയ്തു. പാലത്തായി അടക്കം നിരവധി കേസുകൾ അട്ടിമറിച്ചെന്ന് ബോധ്യപ്പെട്ട ഐ.ജി ശ്രീജിത്തിനെയാണ് അട്ടിമറി കണ്ടുപിടിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്​ അവർ പറഞ്ഞു. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വി.എം. മാർസൻ, സി.ആർ. നീലകണ്ഠൻ, സി. ബാലൻ, കബീർ, അമ്പലക്കാട് വിജയൻ, കൃഷ്ണൻ മലമ്പുഴ, അനിത ഷിനു , മാരിയപ്പൻ നീലിപ്പാറ, റെയ്മണ്ട് ആൻറണി, ഗോപാലകൃഷ്ണൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്​ച രാവിലെ പത്തിന്​ സ്​റ്റേഡിയം സ്​റ്റാൻഡിൽ നിന്നാരംഭിച്ച് ഉച്ചക്ക്​ 12ന്​ യാത്ര മന്ത്രിയുടെ വസതിയിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.