കൊഴിഞ്ഞാമ്പാറയിൽ ആരുടെ കൊടിപാറും?

ദിലീപ്​ ചിറ്റൂർ ചിറ്റൂർ: തമിഴ്​ മലയാള സംസ്​കാരം പേറുന്ന ജനങ്ങൾ കൂടുതലുള്ള ജില്ലയുടെ കിഴക്കൻ മേഖലയിലെ പഞ്ചായത്താണ് കൊഴിഞ്ഞാമ്പാറ. ജനതാദളിന്​ കാര്യമായ വേരോട്ടമുണ്ടായിരുന്ന പഞ്ചായത്തിൽ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ്​ ആദ്യമായി ഭരണം പിടിച്ചെടുത്തത്​ 2015ലാണ്​. രാഷ്​ട്രീയ പാരമ്പര്യം​െവച്ച്​ കോൺഗ്രസിനു മുൻതൂക്കമുള്ള പഞ്ചായത്താണെങ്കിലും മുൻകാലങ്ങളിൽ ജനതാദളുമായി സഹകരിച്ചായിരുന്നു ഭരിച്ചിരുന്നത്. എന്നാൽ, പിന്നീട്​ ജനതാദളിൽനിന്ന് നല്ലൊരുശതമാനം നേതാക്കൾ കോൺഗ്രസിനൊപ്പം ചേർന്നതോടെ പഞ്ചായത്ത് കോൺഗ്രസിനൊപ്പമായി പിടിച്ചെടുത്തു. 2015ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സി.പി.എമ്മിനും സീറ്റുകൾ തുല്യം ആയപ്പോൾ ഘടകകക്ഷികൾ ആയ ജനതാദൾ എസി​ൻെറയും സി.പി.ഐയുടെയും പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിലെത്തുകയായിരുന്നു. തുടർന്ന്​ സി.പി.എമ്മി​ൻെറ എ.കെ. ബബിതയാണ് പഞ്ചായത്ത് അധ്യക്ഷ. ജനതാദളി​ൻെറ ജെറോസ സജീവ് ഉപാധ്യക്ഷയുമായി. തമിഴകവുമായി അതിർത്തി പങ്കിടുന്നതിനാൽ തന്നെ തമിഴ് ദ്രാവിഡ രാഷ്ട്രീയ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സജീവമായുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ രണ്ട്​ സീറ്റ് നേടിയിരുന്നു. കിഴക്കൻ മേഖലയിലെ മറ്റ് പഞ്ചായത്തുകളെപ്പോലെ തന്നെ ജലം തന്നെയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെയും പ്രധാന ​െതരഞ്ഞെടുപ്പ് ചർച്ച വിഷയം. നെൽകൃഷിയെക്കാളേറെ തെങ്ങിൻ തോട്ടങ്ങളും പച്ചക്കറിയും കൃഷി ചെയ്യുന്ന പഞ്ചായത്തിൽ കാർഷിക ആവശ്യങ്ങൾക്ക് ആവശ്യാനുസരണം വെള്ളമെത്തിക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ്​ ഗോദയിലേക്കിറങ്ങുന്നത്​. മുൻവർഷങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും കാര്യമായ ​േ​നട്ടങ്ങളുണ്ടാക്കാനാവാതിരുന്ന ബി.ജെ.പി ഇത്തവണ നേട്ടമുണ്ടാക്കാനാവു​െമന്ന പ്രതീക്ഷയിലാണ്​. ഭരണ നേട്ടങ്ങൾ *മികച്ച സേവനത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു *ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 301 വീടുകൾ നൽകി *5.6 1 കോടി രൂപ ചെലവിൽ പുതിയ റോഡുകൾ നിർമിക്കുകയും 7.64 കോടി രൂപ ചെലവിൽ തകർന്ന ഗ്രാമീണ റോഡുകൾ നവീകരിക്കുകയും ചെയ്​തു. *29.81 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തി​ൻെറ വിവിധഭാഗങ്ങളിലായി മൂന്ന് അംഗൻവാടി കെട്ടിടങ്ങൾ നിർമിച്ചു. *അപേക്ഷ നൽകിയ പഞ്ചായത്തിലെ എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങൾക്കും ആയി 25 ലക്ഷം രൂപ ചെലവിൽ കട്ടിൽ വിതരണം പൂർത്തിയാക്കി *ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉന്നമനത്തിനുമായി പശു, ആട് എന്നിവ വാങ്ങാനുമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചു *40 ലക്ഷത്തോളം രൂപ ചെലവിൽ പാവപ്പെട്ട ജനങ്ങളുടെ വീടുകൾ നവീകരിക്കാനുമായി സഹായം നൽകി കോട്ടങ്ങൾ *ഓരോ വർഷവും ലഭിക്കുന്ന ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടു *മിക്ക ഫണ്ടുകളും 50 ശതമാനത്തിലേറെ ഉപയോഗിച്ചിട്ടില്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആറുകോടി രൂപയുടെ പ്രോജക്​ട്​ വെച്ചു ഒട്ടേറെ ആളുകൾക്ക് 100 ദിവസത്തെ പണി നൽകി ജില്ലയിലെ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഭരണ സമിതി ഒന്നരക്കോടി രൂപയുടെ പ്രോജക്​ട്​ മാത്രമാണ് ​െവച്ചതെന്നും മാത്രമല്ല വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് 100 ദിവസത്തെ പണി നൽകിയത്. *ശുദ്ധജല പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്​ച വരുത്തി *ലൈഫ് മിഷൻ പദ്ധതി പ്രകാരം നൽകിയ വീടുകളുടെ പണി ആരംഭിച്ചിട്ടുണ്ട് പണം നൽകിയില്ല *പഞ്ചായത്ത് പദ്ധതിപ്രകാരം സ്വന്തം പണം ഉപയോഗിച്ച് തൊഴുത്ത് നിർമിച്ച ശേഷം അതി​ൻെറ ആനുകൂല്യം നൽകാമെന്ന് അറിയിച്ചിട്ടും ഇതുവരെ നൽകിയില്ല. കക്ഷിനില ആകെ വാർഡ് –18 സി.പി.എം –6 സി.പി.ഐ –1 ജനതാദൾ –3 കോൺഗ്രസ് –6 എ.ഐ.എ.ഡി.എം.കെ –2 p3 babitha -എ.കെ. ബബിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് p3 kanikachalam- കെ.എസ്. തണികാചലം (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഡി.സി.സി ജനറൽ സെക്രട്ടറി) --------------------------------------------Mater ends------------------------------------------- തേങ്കുറുശ്ശിയിൽ ആർക്ക്​ മധുരിക്കും? കെ. മുരളി കുഴൽമന്ദം: കരിമ്പനകൂട്ടങ്ങളുടെ നാട്ടിൽ മധുരക്കള്ള് കുറുക്കി പനംശർക്കര ഉണ്ടാക്കിയ പേരിൽ നിന്നാണ് തേങ്കുറുശ്ശി എന്ന സ്ഥലപ്പേര്​ ഉരുതിരിഞ്ഞത്. സംസ്ഥാനത്തെ ആദ്യത്തെ കാറ്റാടി യന്ത്രം സ്ഥാപിക്കപ്പെട്ട കോട്ടമലയടക്കം പഞ്ചായത്തിന്​ വിശേഷണങ്ങൾ ഏറെയാണ്​. കർഷകരും കർഷകതൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിൽ പ്രധാന വരുമാനം കൃഷിയാണ്. ഒപ്പം നെൽപാടങ്ങൾ മറ്റ് നാണ്യവിളകൾക്കും വഴിമാറുന്ന പ്രവണതയുമുണ്ട്. മലപ്രദേശങ്ങൾ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന ക്രഷറർ, ക്വാറി യൂനിറ്റുകൾ നാട്ടുകാർക്കും പരിസ്ഥിതിക്കും പ്രധാന വെല്ലുവിളിയാണ്. രാഷ്​ട്രീയമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നുവെന്ന്​ പറയുന്നതിനെക്കാൾ സി.പി.എമ്മി​ൻെറ കുത്തക എന്ന് പറയുന്നതാവും ശരി. സഖ്യകക്ഷിയായ സി.പി.ഐയോടുപോലും മത്സരിച്ച് സി.പി.എം ആധിപത്യം ഉറപ്പിച്ച് ചരിത്രവും പഞ്ചായത്തിനുണ്ട്. പ്രധാന ശത്രുവിനെ നേരിടാൻ മറ്റ് ശത്രുക്കൾ ഒന്നിക്കുക എന്ന തന്ത്രമാണ് മറ്റു പാർട്ടികൾ പഞ്ചായത്തിൽ പയറ്റുന്നത്. 2010ലെ തെരഞ്ഞടുപ്പിൽ രണ്ടുസ്വത​ന്ത്രൻമാർ മത്സരത്തിനിറങ്ങിയപ്പോൾ ഒരാൾക്ക്​ ബി.ജെ.പി പിന്തുണയുണ്ടായിരുന്നു. 25 വർഷത്തിനുശേഷം 2015ലാണ് കോൺഗ്രസ് ഇടതുകോട്ടയിൽനിന്ന് രണ്ടു വാർഡുകൾ പിടിച്ചെടുക്കുന്നത്. 17 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. 14 സി.പി.എം, രണ്ട് കോൺഗ്രസ്, ഒരണ്ണെത്തിൽ സി.പി.ഐ എന്നതാണ് കക്ഷിനില. നേട്ടങ്ങൾ. *1.75 കോടി ​െചലവഴിച്ച് കല്യാണ മണ്ഡപം സ്ഥാപിച്ചു *കർഷകർക്ക് കൈത്താങ്ങായി അഗ്രോ സർവിസ് സൻെറർ സ്ഥാപിച്ചു *46 അംഗ ഹരിത കർമസേനയുടെ ക്ലീൻ തേങ്കുറുശ്ശി പദ്ധതി നടപ്പാക്കുന്നു *പട്ടികജാതി വനിതകളുടെ ഉന്നമനത്തിനായി വിപണ കേന്ദ്രം സ്ഥാപിച്ചു *ലൈഫിൽ 196 വീടുകൾ, 15 ലക്ഷം ​െചലവഴിച്ച് ഗ്രാമ ന്യായാലയത്തിന് കെട്ടിടം *പഞ്ചായത്തിൽ വാതക ശ്​മശാനം സ്ഥാപിച്ചു. *വയോജനങ്ങൾക്ക് പകൽവീട് നിർമിച്ചു, തൊഴിലുറപ്പിലൂടെ ഒമ്പത്​ കോടിയ​ു​െട വികസന പ്രവർത്തനം കോട്ടങ്ങൾ *പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തെരുവ് വിളക്കുകൾ നിശ്ചലം *വാതക ശ്​മശാനത്തി​ൻെറ സ്ഥലപരിമിതി പരിഹരിച്ചില്ല, ഇതോടെ ആചാര പ്രകാരം ശവസംസ്​കാരം നടത്താൻ കഴിയുന്നില്ല *ഹരിജൻ കോളനി വികസനം ഇഴയുന്നു *ദീർഘ വീക്ഷണത്തിലുള്ള പ്രോജക്​ട്​ ഫണ്ട്‌ ഇല്ലാത്തതിനാൽ പലപ്പോഴും ലക്ഷ്യ പ്രാപ്​തിയിൽ എത്താതെ പദ്ധതികൾ മുടങ്ങുന്നു * ബ്ലോക്ക്‌, ജില്ല പഞ്ചായത്തുകളിൽനിന്ന്​ അനുവദിക്കുന്ന വികസന ഫണ്ട്‌ പലപ്പോഴും പ്രതിപക്ഷ വാർഡുകളിൽ നടപ്പാക്കിയിട്ടില്ല. ഭരണ സമിതിക്കുമേൽ ഉണ്ടാവുന്ന രാഷ്ട്രീയ ഇടപെടൽ മൂലം വികസനപ്രവർത്തനം പൂർണ തോതിൽ നടക്കാറില്ല p3 indirap -പ്രസിഡൻറ് ഇന്ദിര p3 musthafa- പ്രതിപക്ഷ ‍അംഗം. വി.പി.എം. മുസ്​തഫ (കോൺഗ്രസ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.