പാലക്കാട്: കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതി വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് മെഷീന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് മെഷീനുകളുടെ താക്കോല്‍ദാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു: നിര്‍മാണോദ്ഘാടനം ഇന്ന് പാലക്കാട്: റീബിള്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 37 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണോദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ----------------------- 29 സ്‌കൂളുകള്‍ക്ക് കിഫ്ബി ഫണ്ട്; ശിലാസ്ഥാപനം ഇന്ന് പാലക്കാട്: ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരുകോടി രൂപ വീതം കിഫ്ബിയില്‍നിന്നും 29 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ബുധനാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ---------------------- തൊഴിലവസര പദ്ധതി പാലക്കാട്: വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം കണ്ടെത്തി നല്‍കുന്നതിന് വ്യവസായ വകുപ്പ് സഹകരണ സംഘങ്ങള്‍ മുഖേന നടപ്പാക്കുന്ന നൂതന സംരംഭത്തിൻെറ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ളവര്‍ ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുമായോ ബ്ലോക്കിലെ വ്യവസായ വികസന ഓഫിസറുമായോ ബന്ധപ്പെടണം. ഫോണ്‍ 0491 2505408, 0491 2505385. ------------------------------------- പി.ആര്‍.ഡിയില്‍ വിഡിയോ സ്ട്രിംഗര്‍ പാലക്കാട്: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വിഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0491 2505329. -------------------------------------- പുകപരിശോധന കേന്ദ്രങ്ങൾ വാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യണം പാലക്കാട്: ജില്ലയിലെ പുകപരിശോധന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ഉടന്‍ അപ് ലോഡ് ചെയ്യണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. വിവരങ്ങള്‍ക്ക്: പാലക്കാട് - 8547639148, ആലത്തൂര്‍ - 8547639188, മണ്ണാര്‍ക്കാട് - 8547639189, ഒറ്റപ്പാലം - 8547639190, പട്ടാമ്പി - 8547639191, ചിറ്റൂര്‍ - 8281786072. --------------------------------- ടി.ബി സൻെററില്‍ റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു പാലക്കാട്: കേന്ദ്ര ടി.ബി ഡിവിഷന്‍ വഴി ലഭ്യമായ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ ജില്ല ടി.ബി സൻെററില്‍ സ്ഥാപിച്ചു. രാജ്യത്തെ ഒരു ടി.ബി സൻെററില്‍ ആദ്യമായാണ് ഇത് സ്ഥാപിക്കുന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ശെല്‍വരാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.