ദേശീയ വിദ്യാഭ്യാസനയം വെബിനാർ നടത്തി

ദേശീയ വിദ്യാഭ്യാസ നയം വെബിനാർ പട്ടാമ്പി: ഒറ്റപ്പാലം 28 കേരള എൻ.സി.സി ബറ്റാലിയ​ൻെറ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം -2020 എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു. കമാൻഡിങ്​ ഓഫിസർ കേണൽ യു.ബി. ഗുരുങ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ എം.എം. ഷറഫുദ്ദീൻ വിഷയാവതരണം നടത്തി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ലഫ്റ്റനൻറ് കേണൽ അശോക് കുമാർ, ക്യാപ്‌റ്റൻ മുഹമ്മദ് കോയ, കാപ്റ്റൻ ഡോ. പി. അബ്​ദു, ചീഫ് ഓഫിസർ എം.ആർ. പ്രമോദ്, സുബേദാർ മേജർ മഹേന്ദ്ര സിങ്​, സുബേദാർ അജയ്കുമാർ എന്നിവർ പങ്കെടുത്തു. 35 പേർക്ക് കോവിഡ് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ മൂന്ന് റവന്യൂ ജീവനക്കാർ ഉൾ​െപ്പടെ 35 പേർക്ക് കോവിഡ്. അനങ്ങനടി, ചെർപ്പുളശ്ശേരി, പാലപ്പുറം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് രോഗബാധ. പരിശോധന നടത്തിയ 170 പേരിൽ 135 പേരുടെ ഫലം നെഗറ്റിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.