പോരാട്ടം ബാക്കിയാക്കി വേലായുധൻ മാഷ് യാത്രയായി

കൊല്ലങ്കോട്: മലബാർ സിമൻറ്സ് സെക്രട്ടറിയായിരുന്ന വി. ശശീന്ദ്ര​ൻെറ ദുരൂഹമരണം സംബന്ധിച്ച കേസിൽ നീതി നിഷേധിച്ചതിനെതിരെ നടത്തിയ പോരാട്ടം ബാക്കിവെച്ച് വേലായുധൻ മാഷ് യാത്രയായി. ജൂലൈയിലാണ് ശശീന്ദ്ര​ൻെറ പിതാവ് വേലായുധൻ മാഷ് വർധക്യസഹജമായ രോഗബാധിതനായത്​. രോഗ കിടക്കയിൽ വെച്ച് രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്​റ്റിസിനും പരാതി അയച്ചിരുന്നു. മലബാർ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറിയായ മകൻ ശശീന്ദ്രനും മക്കളും 2011 ജനുവരി 24ന് ദുരൂഹ മരണത്തിന് വഴിവെച്ച ദിവസം മുതലുള്ള ഒമ്പത് വർഷത്തെ നിയമപോരാട്ടം ഫലം കാണാതെയാണ്​ മാഷ് യാത്രയായത്. 2017ൽ ജനുവരിയിൽ നടന്ന ശശീന്ദ്രൻ അനുസ്മരണ പരിപാടിയാണ് വേലായുധൻ മാഷ് അവസാനമായി പങ്കെടുത്ത പൊതുപരിപാടി. കത്തി​ൻെറ അടിസ്ഥാനത്തിൽ രാഷ്​ട്രപതിയെങ്കിലും ഇടപെടുമെന്നും മക​േൻറയും പേരമക്കളുടേയും മരണത്തിലെ ദുരൂഹത പുറത്തുവരു​െമന്ന വിശ്വാസത്തിൽ കഴിയുകയായിരുന്നു. സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ആക്​ഷൻ കൗൺസിൽ തിരുവനന്തപുരത്ത് സെക്ര​േട്ടറിയറ്റ് നടയിലും കലക്ടറേറ്റിലും മറ്റും നടത്തിയ 60ലധികം സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ശശീന്ദ്ര​ൻെറ അനുസ്മരണ യോഗത്തിൽ കേസ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സി.ബി.ഐ എന്നിവർക്ക് നൽകുന്ന നിവേദനത്തിൽ ഒപ്പുവയ്ക്കുന്ന വേലായുധൻ മാഷ്. സമീപം മകൻ ഡോ. സനൽകുമാർ (ഫയൽ ചിത്രം) pew11 velayudan ---------------------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.