വീട് കത്തിനശിച്ചു

വണ്ടാഴി: കീഴ്പ്പാലയിൽ . കീഴ്പ്പാല മല്ലംകോട്ടുപറമ്പിൽ ബാലകൃഷ്ണ​ൻെറ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച വൈകീട്ട്​ 6.30നാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തായതിനാൽ ദുരന്തം ഒഴിവായി. വടക്കഞ്ചേരി അഗ്​നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 22000 രൂപ, ടി.വി, ഫ്രിഡ്ജ്, അലമാര, പാത്രങ്ങൾ, നിരവധി രേഖകൾ തുടങ്ങിയവ പൂർണമായും നശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. അടുപ്പിൽനിന്ന് തീ പടർന്നതായാണ് കരുതുന്നത്. pew veed fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.