വോട്ടർ പട്ടിക പുതുക്കുന്നതിൽ വ്യാപക ക്രമക്കേടെന്ന്​ ബി.ജെ.പി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടിക പുതുക്കുന്നതിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ബി.ജെ.പി സംസ്​ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാർ. മറ്റു വാർഡുകളിൽനിന്നും പ്രദേശങ്ങളിൽനിന്നും ഉള്ളവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തു​ന്നതോടൊപ്പം വർഷങ്ങളായി വാർഡിൽ താമസമില്ലാത്തവരെ ഒഴിവാക്കാൻ നൽകിയ പരാതികൾ തള്ളിക്കളയുകയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. കോവിഡ്​ സാഹചര്യത്തിൽ ഹിയറിങ് ഒഴിവാക്കിയത് മറയാക്കിയാണ് വ്യാപക ക്രമക്കേട് നടന്നിരിക്കുന്നത്. തെങ്കര, അലനല്ലൂർ, കരിമ്പ, മുണ്ടൂർ, അകത്തേത്തറ, പുതുനഗരം, തൃക്കടീരി പഞ്ചായത്തുകളിലാണ് വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്നും സി. കൃഷ്ണകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല വൈസ്​പ്രസിഡൻറ്​ പി. ഭാസിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.