കോവിഡ് രോഗികൾ വാഹനം ലഭിക്കാതെ മൂന്നു മണിക്കൂർ റോഡരികിൽ

കൊടുവായൂർ: കോവിഡ് പോസിറ്റിവ് ആയവർ വാഹനം ലഭിക്കാതെ മൂന്നു മണിക്കൂർ റോഡരുകിൽ കാത്തു നിന്നു. വ്യാഴാഴ്​ച കൊടുവായൂർ സി.എച്ച്.സിയിൽ 357 പേർക്ക് ആൻറിജൻ പരിശോധന നടത്തിയതിലാണ് 70 പേർക്ക് പോസിറ്റിവ് ആയത്. പരിശോധന കഴിഞ്ഞ മിക്കവരും വീടുകളിലേക്ക് മടങ്ങിയ ശേഷമാണ് പോസിറ്റിവായ കാര്യം അറിഞ്ഞത്. പോസിറ്റിവ് ആയവരോട്​ മൂന്ന് മണിക്ക്​ കുഴൽമന്ദം റോഡിലെത്താൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. മൂന്ന് മണിക്ക് എത്തിയവർക്ക് ആറുമണിയോടെയാണ് വാഹനം എത്തിയത്. പോസിറ്റിവ് ആയവർ റോഡരുകിൽ ദീർഘനേരം നിന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധമുണ്ടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.