ജീവനക്കാർക്ക്​ കോവിഡ്​; ഗവ. പ്രസ്​ അടച്ചു

ഷൊർണൂർ: മൂന്ന്​ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുളപ്പുള്ളി ഗവ. പ്രസ്​ രണ്ടുദിവസത്തേക്ക് അടച്ചിട്ടു. തിങ്കളാഴ്ച രാത്രി ഷിഫ്റ്റും ഡ്യൂട്ടിയും നിർത്തി വെച്ചു. അണുമുക്തമാക്കിയ ശേഷമേ ഇനി പ്രസ് പ്രവർത്തിക്കൂ. അതിനിടെ, ചൊവ്വാഴ്ച കുളപ്പുള്ളി സഞ്ജീവനി ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു. 163 പേരെയാണ്​ പരിശോധിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.