മുതലമടയിൽ സമ്പൂർണ ​പ്ലാസ്​റ്റിക്​ നിരോധനം പേരിൽ മാത്രം

മുതലമട: പഞ്ചായത്തുകളിൽ പ്ലാസ്​റ്റിക് നിരോധനം രേഖയിൽ മാത്രം. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പുതുനഗരം, വടവന്നൂർ, കൊടുവായൂർ പഞ്ചായത്തുകളിലാണ് പ്ലാസ്​റ്റിക് മാലിന്യത്താൽ ജനം പൊറുതിമുട്ടിയിരിക്കുന്നത്. 2018 ഒക്ടോബർ മുതൽ മുതലമട പഞ്ചായത്തിൽ പ്ലാസ്​റ്റിക് നിരോധനം പ്രഖ്യാപിച്ചെങ്കിലും റോഡരികിലെ മാലിന്യ കൂമ്പാരങ്ങൾക്ക് മാറ്റമില്ല. എലവഞ്ചേരി, കൊടുവായൂർ, പുതുനഗരം, വടവന്നൂർ പഞ്ചായത്തുകളിൽ റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യം മാറ്റാൻ ആരും തയാറായിട്ടില്ല. നിരോധിക്ക പ്ലാസ്​റ്റിക് കവറുകൾ കൈവശം ​െവക്കുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് റൈഡുകൾ നടത്തി പിഴ ഈടാക്കിയെങ്കിലും കോവിഡ് മൂലം പരിശോധനകൾ ഇല്ലാത്തത് പ്ലാസ്​റ്റിക് കവറുകളുടെ വിൽപന പഴയതിലും ശക്തിയായി തിരിച്ചുവന്നു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വാർഡുതല ആരോഗ്യ കമ്മിറ്റികൾ എന്നിവ നിരോധിത പ്ലാസ്​റ്റിക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. pew17 maliniyam മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന റോഡരികിൽ കാമ്പ്രത്ത്ചള്ളയിൽ കുന്നുകൂടിയ പ്ലാസ്​റ്റിക് മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.