Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:58 PM GMT Updated On
date_range 15 Sep 2020 11:58 PM GMTമുതലമടയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം പേരിൽ മാത്രം
text_fieldsbookmark_border
മുതലമട: പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് നിരോധനം രേഖയിൽ മാത്രം. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പുതുനഗരം, വടവന്നൂർ, കൊടുവായൂർ പഞ്ചായത്തുകളിലാണ് പ്ലാസ്റ്റിക് മാലിന്യത്താൽ ജനം പൊറുതിമുട്ടിയിരിക്കുന്നത്. 2018 ഒക്ടോബർ മുതൽ മുതലമട പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചെങ്കിലും റോഡരികിലെ മാലിന്യ കൂമ്പാരങ്ങൾക്ക് മാറ്റമില്ല. എലവഞ്ചേരി, കൊടുവായൂർ, പുതുനഗരം, വടവന്നൂർ പഞ്ചായത്തുകളിൽ റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യം മാറ്റാൻ ആരും തയാറായിട്ടില്ല. നിരോധിക്ക പ്ലാസ്റ്റിക് കവറുകൾ കൈവശം െവക്കുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് റൈഡുകൾ നടത്തി പിഴ ഈടാക്കിയെങ്കിലും കോവിഡ് മൂലം പരിശോധനകൾ ഇല്ലാത്തത് പ്ലാസ്റ്റിക് കവറുകളുടെ വിൽപന പഴയതിലും ശക്തിയായി തിരിച്ചുവന്നു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വാർഡുതല ആരോഗ്യ കമ്മിറ്റികൾ എന്നിവ നിരോധിത പ്ലാസ്റ്റിക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. pew17 maliniyam മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന റോഡരികിൽ കാമ്പ്രത്ത്ചള്ളയിൽ കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story