മഹാത്മ ചാരിറ്റബിള്‍ സൊസൈറ്റി സ്വാശ്രയ ഗ്രാമം പദ്ധതി നടപ്പാക്കും

തൃത്താല: മഹാത്മ ചാരിറ്റബിള്‍ സൊസൈറ്റി തൃത്താല ബ്ലോക്ക് പരിധിയില്‍ സ്വാശ്രയ ഗ്രാമം പദ്ധതിക്ക് രൂപം നല്‍കി. 'വിഷരഹിതമായ കൃഷി; വിളവിലൂടെ വരുമാനം' എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. സൊസൈറ്റിയില്‍ അംഗങ്ങളാകുന്നവരുടെ വീടുകളില്‍ പച്ചക്കറി തോട്ടങ്ങള്‍ വളര്‍ത്തും. ഇതിനുള്ള ഗ്രോബാഗുകള്‍, തൈകള്‍, ജൈവ വളം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സൊസൈറ്റി നല്‍കും. വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ള വിളവ് സൊസൈറ്റി തന്നെ അതത് സമയങ്ങളിലെ മികച്ച വില നല്‍കി സംഭരിക്കും. പദ്ധതി ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്ന് സൊസൈറ്റി പ്രസിഡൻറ്​ കെ. സുരേഷ്കുമാര്‍, സെക്രട്ടറി പി. മുരളി എന്നിവര്‍ അറിയിച്ചു. ഫോൺ: 9495127409, 9605003082.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.