മുണ്ടൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ദിവസങ്ങളിലായി 72 പേരെ ആൻറിജൻ ടെസ്റ്റിന് വിധേയരാക്കി. ഇവരിൽ ഒരാളുടെ പരിശോധന ഫലം പോസിറ്റിവായി. മറ്റൊരാൾ കഴിഞ്ഞദിവസം കുടുംബാരോഗ്യ കേന്ദ്രം വഴി നടത്തിയ ആർ.ടി.പി.സി ടെസ്റ്റിൽ ഫലം പോസിറ്റിവായി. വിദേശത്തുനിന്ന് വന്ന വ്യക്തിക്കാണ് പോസ്റ്റിവായത്. ഇയാളെ പാലക്കാട് ചികിത്സ കേന്ദ്രത്തിലേക്കെത്തിച്ചു. ഓൺലൈനിൽ തുള്ളൽ മഹോത്സവം ഷൊർണൂർ: തുള്ളൽ കുലപതിയായിരുന്ന കലാമണ്ഡലം ഗീതാനന്ദൻെറ സ്മരണാർഥം ഓൺലൈനിൽ തുള്ളൽ മഹോത്സവം ആരംഭിച്ചു. ഗീതാനന്ദൻെറ ചെറുതുരുത്തിയിലെ വസതിയിൽ നടന്ന ചടങ്ങ് കലാമണ്ഡലം കൽപിത സർവകലാശാല ഓട്ടന്തുള്ളൽ വിഭാഗം മേധാവി കലാമണ്ഡലം മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗീതാനന്ദൻെറ പത്നി ശോഭ അധ്യക്ഷത വഹിച്ചു. സ്മാരക ട്രസ്റ്റ് അംഗങ്ങളായ സനൽ, കലാമണ്ഡലം ശ്രീജ വിശ്വം, കലാമണ്ഡലം നന്ദകുമാർ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. തുള്ളൽ കവിത രചന, തുള്ളൽ സംഗീതം, തുള്ളൽ പ്രയോഗം, അരങ്ങുകൾ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ജനറൽ എന്നി വിഭാഗങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. അഞ്ച് മിനിറ്റിൽ കുറയാത്ത വീഡിയോ ട്രസ്റ്റിൻെറ ഒഫിഷ്യൽ ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യാം. ഫോൺ: 9947794838. pew ulsavam കലാമണ്ഡലം ഗീതാനന്ദൻ ഓൺലൈൻ തുള്ളൽ മഹോത്സവം ഉദ്ഘാടന ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.