Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുണ്ടൂരിൽ ഒരാൾക്ക്​...

മുണ്ടൂരിൽ ഒരാൾക്ക്​ ​​കോവിഡ്​

text_fields
bookmark_border
മുണ്ടൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ദിവസങ്ങളിലായി 72 പേരെ ആൻറിജൻ ടെസ്​റ്റിന് വിധേയരാക്കി. ഇവരിൽ ഒരാളുടെ പരിശോധന ഫലം പോസിറ്റിവായി. മറ്റൊരാൾ കഴിഞ്ഞദിവസം കുടുംബാരോഗ്യ കേന്ദ്രം വഴി നടത്തിയ ആർ.ടി.പി.സി ടെസ്​റ്റിൽ ഫലം പോസിറ്റിവായി. വിദേശത്തുനിന്ന് വന്ന വ്യക്തിക്കാണ് പോസ്​റ്റിവായത്. ഇയാളെ പാലക്കാട് ചികിത്സ കേന്ദ്രത്തിലേക്കെത്തിച്ചു. ഓൺലൈനിൽ തുള്ളൽ മഹോത്സവം ഷൊർണൂർ: തുള്ളൽ കുലപതിയായിരുന്ന കലാമണ്ഡലം ഗീതാനന്ദ​ൻെറ സ്മരണാർഥം ഓൺലൈനിൽ തുള്ളൽ മഹോത്സവം ആരംഭിച്ചു. ഗീതാനന്ദ​ൻെറ ചെറുതുരുത്തിയിലെ വസതിയിൽ നടന്ന ചടങ്ങ് കലാമണ്ഡലം കൽപിത സർവകലാശാല ഓട്ടന്തുള്ളൽ വിഭാഗം മേധാവി കലാമണ്ഡലം മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗീതാനന്ദ​ൻെറ പത്നി ശോഭ അധ്യക്ഷത വഹിച്ചു. സ്മാരക ട്രസ്​റ്റ്​ അംഗങ്ങളായ സനൽ, കലാമണ്ഡലം ശ്രീജ വിശ്വം, കലാമണ്ഡലം നന്ദകുമാർ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. തുള്ളൽ കവിത രചന, തുള്ളൽ സംഗീതം, തുള്ളൽ പ്രയോഗം, അരങ്ങുകൾ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ജനറൽ എന്നി വിഭാഗങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. അഞ്ച് മിനിറ്റിൽ കുറയാത്ത വീഡിയോ ട്രസ്​റ്റി​ൻെറ ഒഫിഷ്യൽ ഗ്രൂപ്പിൽ അപ്​ലോഡ് ചെയ്യാം. ഫോൺ: 9947794838. pew ulsavam കലാമണ്ഡലം ഗീതാനന്ദൻ ഓൺലൈൻ തുള്ളൽ മഹോത്സവം ഉദ്ഘാടന ചടങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story