ഐ.സി.എം.ആര്‍ ആൻറിബോഡി പരിശോധന തുടങ്ങി

-ഓരോ കേന്ദ്രത്തിലെയും പത്ത് കുടുംബങ്ങളിലാണ് രക്​ത സാംപിൾ എടുത്തുള്ള പരിശോധന പാലക്കാട്​: ജില്ലയിൽ പത്ത് കേന്ദ്രങ്ങളിലായി ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസർ​ച്ച്​) നേതൃത്വത്തിൽ കോവിഡ്‌ ആൻറിബോഡി പരിശോധന തുടങ്ങി. കോവിഡ്​ സമൂഹവ്യാപനം തിരിച്ചറിയുന്നതിന്​ ദേശീയതലത്തിൽ നടത്തുന്ന സർവേയുടെ ഭാഗമായാണ്​ പരിശോധന. ഏഴ്​ വില്ലേജുകളും മൂന്ന് വാർഡുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഓരോ കേന്ദ്രത്തിലെയും പത്ത് കുടുംബങ്ങളിലാണ് രക്​ത സാംപിൾ എടുത്തുള്ള പരിശോധന നടത്തുന്നത്​. ഒറ്റപ്പാലം ഉപജില്ലയിൽ കരിമ്പുഴ വില്ലേജ്-രണ്ട്​, ചാലിശ്ശേരി എന്നിവിടങ്ങളിലും മണ്ണാർക്കാട് ഉപജില്ലയിൽ അഗളി വില്ലേജ്, പാലക്കാട് മങ്കര വില്ലേജ്, ചിറ്റൂരിൽ തെക്കേ ദേശം വില്ലേജ്, കൊല്ലങ്കോട് വില്ലേജ്-രണ്ട്​, പുതുനഗരം വാർഡ്​-ഒന്ന്​, ആലത്തൂരിൽ മേലാർകോട്, ഒറ്റപ്പാലം നഗരസഭയിലെ വാർഡ് 25, പാലക്കാട് നഗരസഭയിലെ വാർഡ് 31 എന്നീ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്​. പാലക്കാട്​, തൃശൂർ, എറണാകുളം ജില്ലകളിൽ ​െഎ.സി.എം.ആർ കഴിഞ്ഞ ജൂണിൽ ആദ്യഘട്ട സർവേ നടത്തിയിരുന്നു. രണ്ടാംഘട്ട സർവേയുടെ ഭാഗമായി ​െചാവ്വാഴ്​ച തൃശൂർ ജില്ലയിലും ബുധനാഴ്​ച എറണാകുളത്തും പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.