ലഹരിയൊഴുക്ക്​ തടയാൻ അതിർത്തികളിൽ പരിശോധന

ചിറ്റൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തേക്കുള്ള ലഹരിയൊഴുക്ക്​ തടയാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. തമിഴ്നാട് അതിർത്തി പങ്കിടുന്ന കിഴക്കൻ അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എക്​സൈസ്​ അധികൃതർ പരിശോധന നടത്തി. വാളയാർ മുതൽ ഗോവിന്ദാപുരം വരെ നീണ്ടുകിടക്കുന്ന കിഴക്കൻ അതിർത്തിയിലെ ഏഴു ചെക്ക് പോസ്​റ്റുകളിലും ഊടുവഴികളിലും പരിശോധന കർശനമാക്കും. വാളയർ, വേലന്താവളം, നടുപ്പുണ്ണി ഒഴലപ്പതി, ഗോപാലപുരം, മീനാക്ഷി പുരം, ഗോവിന്ദാപുരം എന്നിങ്ങനെയാണ് അതിർത്തിയിലെ പ്രധാന ചെക്ക് പോസ്​റ്റുകൾ. ഇതു കൂടാതെ തന്നെ അൻപതിലധികം സമാന്തരപാതകളും സജീവമാണ്. ഇവിടങ്ങൾ കന്ദ്രീകരിച്ചാണ് പരിശോധനയും ശക്തിപ്പെടുത്തുന്നത്. ഇതി​ൻെറ ഭാഗമായി കൂടുതൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. 2020 സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് തിങ്കളാഴ്ച വാളയാർ, ഗോപാലപുരം എന്നിവടങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. പാലക്കാട് എക്സൈസ് അസിസ്​റ്റൻറ് കമീഷണർ രമേശ്, എക്സൈസ് ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടർ സി.പി. മധു, നർക്കോട്ടിക് സെല്ലി​ൻെറ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. pew check ഗോപാലപുരം അതിർത്തിയിൽ തിങ്കളാഴ്​ച എക്​സൈസ്​ നടത്തിയ വാഹനപരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.