നിർത്തിവെച്ച ഒ.പി തുടരാൻ അനുമതി

പട്ടാമ്പി: നിള ആശുപത്രിയിൽ നിർത്തിവെച്ച ഒ.പി പരിശോധനകൾ തുടരാൻ ആരോഗ്യ വകുപ്പ് അനുമതി നൽകി. ദിവസങ്ങൾക്ക് മുമ്പ് അഡ്മിറ്റായി ചികിത്സയിൽ ഉണ്ടായിരുന്ന ഒരു രോഗിക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പി​ൻെറ നിർദേശപ്രകാരം ഒ.പി പ്രവർത്തനം നിർത്തിയത്. തുടർന്ന് സമ്പർക്ക പട്ടികയിൽപ്പെട്ട 26 ജീവനക്കാർ ക്വാറൻറീനിൽ പോകുകയും തുടർന്ന് ടെസ്​റ്റിന് വിധേയരാവുകയും ചെയ്തു. എല്ലാവരുടെയും ഫലം നെഗറ്റിവായതി​ൻെറ അടിസ്ഥാനത്തിലാണ് ഒ.പി പ്രവർത്തനം തുടരുവാൻ ആരോഗ്യ വകുപ്പ് അനുമതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.