എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ചേർപ്പ്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പെരിഞ്ചേരി പ്രദേശത്തെ വിദ്യാർഥികളെ സാംസ്കാരിക സാഹിതി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ക്രിസ്മരിയ ഇഗ്​നേഷ്യസ്, ടി.എ. ദിൽ ജിത്ത്, വി.ആർ. അശ്വതി, എം.എസ്. ലക്ഷ്മി, വി.എസ്. ആദിത്യൻ, ബെസ്​റ്റ്​സിയ റോസ് ജോൺസൺ, ടി.പി. ചൈത്ര എന്നിവർക്ക്​ ചേർപ്പ് പഞ്ചായത്തംഗം കെ.ആർ. സിദ്ധാർഥൻ ഉപഹാരം നൽകി. സാഹിതി കൺവീനർ ഷീല ഹരിദാസ്, ഗീത രതീഷ്, കെ.എസ്. വിമൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.