പഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ പ്രതിഷേധം

നെല്ലിയാമ്പതി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്​ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ പ്രതിഷേധ ധർണ നടത്തി. വികസനത്തിൽ രാഷ്​ട്രീയം കലർത്തുന്നുവെന്നും കോവിഡ് കാലത്ത് സർക്കാർ ധനസഹായം തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക്​ മാത്രം അനുവദിക്കുന്നുവെന്നും ആരോപിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം ജനറൽ സെക്രട്ടറി കെ. ഷിബു ഉദ്ഘാടനം ചെയ്തു. വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എ. ചന്ദ്രശേഖരൻ, എം. ഹബീബ്, എം. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.