പെരുമ്പിലാവിൽ റോഡ് അടച്ചു

പെരുമ്പിലാവ്: പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്​ഡൗൺ നടപ്പാക്കിയ സാഹചര്യത്തിൽ ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ബാരിക്കേഡുകൾ സ്ഥാപിച്ചാണ് കുന്നംകുളം പൊലീസ്​ റോഡ് അടച്ചത്. ദീർഘദൂര സർവoസുകൾ, ആംബുലൻസുകൾ, ആശുപ്രതി യാത്രകൾ, ചരക്ക് വാഹനങ്ങൾ എന്നിവ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. മറ്റെല്ലാ വാഹനങ്ങളും പെരുമ്പിലാവിൽ നന്ന്​ പട്ടാമ്പി റോഡ് വഴിയാണ് വിടുന്നത്. പട്ടാമ്പി റോഡിലൂടെ കടന്ന് ചൂണ്ടൽ-കുറ്റിപ്പുറം പാതയിലേക്ക് പ്രവേശിക്കാനുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചു. സംസ്ഥാന പാതക്ക് പുറമെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള നാല് പ്രധാന റോഡുകൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. ജില്ല അതിർത്തിയായ കടവല്ലൂരിലും കർശന പരിശോധനയുണ്ട്. പടം -choodnal kuttipuram patha ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവിൽ റോഡ് അടച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.